കോട്ടയം : എല്ലാവർക്കും തുല്യ പെൻഷൻ നൽകണമെന്നാവശ്യപ്പെട്ടുള്ള സോഷ്യൽമീഡിയ കാമ്പയിനായ വൺ ഇന്ത്യ വൺപെൻഷൻ കൂടുതൽ പേരിലേയ്ക്ക്. ജോലിയിൽ നിന്ന് വിരമിച്ചവർക്ക് ശമ്പളത്തിന് ആനുകൂല്യമായി പെൻഷൻ നൽകുന്നതിനിതിരെയും എല്ലാവർക്കും 10,000 രൂപ പെൻഷൻ നൽകണമെന്നും ആവശ്യപ്പെട്ട് ബിബിൻ പി. ചാക്കോ തുടങ്ങിയ വാട്സ് ആപ്പ് കൂട്ടായ്മയാണ് ജനകീയമാകുന്നത്. കുറുപ്പന്തറയിൽ തുടങ്ങിയ കാമ്പയിന്റെ ആദ്യ യോഗത്തിന് പിന്നാലെ ട്രസ്റ്റായും വിപുലീകരിച്ചു. ഫേസ് ബുക്കിൽ 35,​0000 ഫോളോവേഴ്‌സും,13000 പേജ് ഫോളോവേഴ്‌സും, 1700ഓളം വാട്സ് ആപ്പ് ഗ്രൂപ്പുകളിലായി നാലുലക്ഷത്തോളം അംഗങ്ങളുമുണ്ട്.