പൈക : മഴക്കെടുതിയിൽ തകർന്ന മല്ലികശേരി പുതിയരിക് (വട്ടപ്പാറ) റോഡിന് മാണി.സി.കാപ്പൻ എം.എൽ.എ 6 ലക്ഷം രൂപ അനുവദിച്ചു. എലിക്കുളം, മീനച്ചിൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ ഗ്രാമീണ റോഡിനെ ആശ്രയിക്കുന്നവർ നിരവധിയാണ്. എൻ.സി.പി ബ്ലോക്ക് സെക്രട്ടറി മാത്യൂസ് പെരുമനങ്ങാട്, എലിക്കുളം മണ്ഡലം പ്രസിഡന്റ് സാബിച്ചൻ പാംപ്ലാനിയിൽ, ജോർജ്കുട്ടി കീരം ചിറയിൽ, ജോയി അറയ്ക്കപ്പറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ ഇത് സംബന്ധിച്ച് എം.എൽ.എ
യ്ക്ക് നിവേദനം നൽകിയിരുന്നു.