പാലാ : ഒരിക്കൽ മീനച്ചിൽ താലൂക്കിലെ പ്രമുഖ റബർ വ്യാവസായ സ്ഥാപനമായിരുന്ന മീനച്ചിൽ റബർ മാർക്കറ്റിംഗ് സൊസൈറ്റിയെ പുനർജ്ജീവിപ്പിക്കാൻ സഹകരണ ബാങ്കുകളുടെ പിന്തുണയോടുള്ള ആരംഭിക്കുന്ന കൺസോർഷ്യം പ്രതീക്ഷകളുയർത്തുന്നു. സഹകരണ ബാങ്കുകളുടെ കൂട്ടായ്മയിലൂടെ ആവശ്യമായ സാമ്പത്തിക പിന്തുണ ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ ഏഴുപത് കോടി രൂപയോളം കടബാദ്ധ്യതയുള്ള സൊസൈറ്റിയുടെ രണ്ടു ഫാക്ടറികളും വർഷങ്ങളായി പൂട്ടിക്കിടക്കുകയാണ്. ഇവ തുറന്നു പ്രവർത്തിപ്പിക്കാനും കൂടുതൽ സംരഭങ്ങൾ നടത്തുവാനുമാണ് ലക്ഷ്യമിടുന്നത്.