പാലാ : പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മത്സ്യ ഗ്രാമം പദ്ധതി നടപ്പിലാക്കുന്നു. രൂപതയിലെ എല്ലാ വീടുകളിലും ടാങ്കുകളും കുളങ്ങളും നിർമ്മിച്ച് ശാസ്ത്രീയമായി മത്സ്യം വളർത്തുന്നത് പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യം. ടാങ്കളുടെ നിർമ്മാണം, മത്സ്യ കുഞ്ഞുങ്ങളുടെ ലഭ്യത, വെള്ളത്തിന്റെ ഗുണനിലവാര പരിശോധന സംവിധാനം, വല, മത്സ്യ കൊയ്ത്ത്, മത്സൃ വിപണനം എല്ലാ കാര്യങ്ങൾക്കും ആവശ്യമായ സഹായം സൊസൈറ്റി നൽകും.