രാമപുരം : ഗ്രാമപഞ്ചായത്തിൽ ലൈഫ് സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാൻ കഴിയാത പോയ അർഹരായവരുടെ പുതിയ പട്ടിക തയ്യാറാക്കുന്നു. പി.എം.എ.വൈ, ആശ്രയ പദ്ധതി പ്രകാരം അപേക്ഷിച്ചിട്ടുള്ളവരും രേഖകൾ സഹിതം ഓൺലൈൻ മുഖേന അപേക്ഷയും അനുബന്ധ രേഖകളും സമർപ്പിക്കണം. അപേക്ഷകൾ ഓൺലൈൻ മുഖേന സമർപ്പിക്കുന്നതിന് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ജനസേവാകേന്ദ്രത്തിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഫോൺ : 8330858964, 9495429288.