പനച്ചിക്കാട് : വില്ലേജ് ഓഫീസിന്റെ പരിധിയിൽ വരുന്ന പ്രളയബാധിത പ്രദേശങ്ങളിൽ താമസിക്കുന്നവർക്കായി ചിങ്ങവനം എൻ.എൻ.എസ് ഹയർസെക്കൻഡറി സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. 31 കുടുംബങ്ങളിൽ നിന്നായി 28 പുരുഷന്മാരും, 29 സ്ത്രീകളും, 10 കുട്ടികളുമടക്കം 67 പേരുണ്ട്. ക്യാമ്പ് പനച്ചിക്കാട് വില്ലേജ് ഓഫീസർ കെ.ഡി സീത്കുമാർ ഉദ്ഘാടനം ചെയ്തു. ടി.ടി.പ്രസാദ്, ഗോപാലകൃഷ്ണൻ നായർ, അജിത് ചാക്കോ, ജി.ഗോവിന്ദ് എന്നിവർ പ്രസംഗിച്ചു.