കോട്ടയം : സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സ്പീക്ക് അപ്പ് കേരള കാമ്പയിന്റെ ഭാഗമായി ജില്ലയിലെ എം.എൽഎമാർ 3 ന് രാവിലെ മുതൽ സത്യാഗ്രഹം അനുഷ്ഠിക്കുമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. ജോസി സെബാസ്റ്റ്യൻ അറിയിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പാമ്പാടി കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിലും, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഡി.സി.സി ഓഫീസ് അങ്കണത്തിലും, സി.എഫ് തോമസ് എം.എൽ.എ , യു.ഡി എഫ് ജില്ലാ ചെയർമാൻ ജോസി സെബാസ്റ്റ്യൻ എന്നിവർ സി.എഫ് തോമസിന്റെ വസതിയിലും, മോൻസ് ജോസഫ് കടുത്തുരുത്തി എം.എൽ.എ ഓഫീസിലും സത്യാഗ്രഹം ഇരിക്കും.