അടിമാലി:അടിമാലി സർവ്വീസ് സഹകരണ ബാങ്കിലെ അംഗങ്ങൾക്ക് മെമ്പർ റിലീഫ് ഫണ്ടിൽ നിന്നും ആനുകൂല്യം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
കാൻസർ പിടിപ്പെട്ടവർ, കിഡ്‌നി സംബന്ധമായ അസുഖം മൂലം ഡയാലിസിസിന് വിധേയരായവർ, വാഹന അപകടത്തിൽപ്പെട്ട് അംഗവൈകല്യം സംഭവിച്ചവർ, മാതാപിതാക്കൾ എടുത്ത വായ്പക്ക് ബാദ്ധ്യതപ്പെട്ട കുട്ടികൾ, പ്രകൃതി ദുരന്തത്തിൽ പെട്ട് വീടും അനുബന്ധ സ്വത്തുവകളും നഷ്ടപ്പെട്ടവർ എന്നിവർക്കാണ് സഹായം ലഭിക്കുക. പരമാവധി 50,000 രൂപ വരെയാണ് സഹായമായി ലഭിക്കുക.ഇതിനായി സഹകരണ വകുപ്പ് വകയിരുത്തിയിട്ടുള്ള ഫണ്ടിന്റെ ലഭ്യതക്കനുസരിച്ച് മാത്രമായിരിക്കും അനുകൂല്യം ലഭിക്കുക. അപേക്ഷകൾ വരുമാന സർട്ടിഫിക്കറ്റ്, ആധാർ, റേഷൻ കാർഡ്, അക്കൗണ്ട് പാസ് ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം ആഗസ്റ്റ് 8 നകം ബാങ്കിൽ സമർപ്പിക്കേണ്ടതാണ്