കടനാട് : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കടനാട് പഞ്ചായത്ത് മാതൃകയാണെന്ന് മാണി.സി. കാപ്പൻ എം.എൽ.എ പറഞ്ഞു. കടനാട് പഞ്ചായത്തിലെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ജയിസൺ പുത്തൻകണ്ടം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പെണ്ണമ്മ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് പ്ലാക്കൂട്ടം, വൈസ് പ്രസിഡന്റ് പൗളിറ്റ് തങ്കച്ചൻ, സാബു പൂവത്തിങ്കൽ, ഡോ യശോദരൻ ഗോപാലൻ, ജെറി തുമ്പമറ്റം, പഞ്ചായത്ത് സെക്രട്ടറി പോൾ സാമുവൽ, ബേബി ഉറുമ്പുകാട്ട്, ജോസഫ് കൊച്ചുകുടി തുടങ്ങിയവർ പങ്കെടുത്തു. സെന്ററിലേയ്ക്ക് ആവശ്യമായ 100 ബെഡുകൾ, 2 ടി.വികൾ, വാഷിംഗ് മെഷിൻ, ഫ്രിഡ്ജ്, വാട്ടർ പ്യൂരിഫയർ, ആംബുലൻസ് സർവീസ്, ഫാർമസി എന്നിവയ്‌ക്കൊപ്പം 4 ഡോക്ടർമാർ, നഴ്‌സുമാർ, സെക്യൂരിറ്റി ജീവനക്കാർ, ക്ലീനിംഗ് ജീവനക്കാർ എന്നിവരുടെ സേവനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. എലിവാലിയിലെ താബോർ പ്രാർത്ഥനാലയമാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായി മാറ്റിയിരിക്കുന്നത്.