അടിമാലി: മാങ്കുളം ഗ്രാമപഞ്ചായത്തിന്റെ പലമേഖലകളിലും മതിയായ മൊബൈൽ സേവനം ലഭ്യമാകുന്നില്ലെന്ന് പരാതി.സ്വകാര്യ നെറ്റ് വർക്ക് കവറേജിന് പുറമെ ബിഎസ്എൻഎൽ കവറേജും ലഭ്യമാകുന്നില്ല. ആയിരക്കണക്കിന് കുടുംബങ്ങൾ താമസിച്ച് വരുന്ന പ്രദേശമാണ് മാങ്കുളം ഗ്രാമപഞ്ചായത്ത്.പഞ്ചായത്ത് പരിധിയിൽ വിവിധ ആദിവാസി ഊരുകളും മറ്റ് ജനവാസമേഖലകളും ഉണ്ട്.പക്ഷെ പഞ്ചായത്തിന്റെ പലമേഖലകളിലും മതിയായ മൊബൈൽ സേവനം ലഭ്യമാകുന്നില്ലെന്നാണ് പരക്കെയുള്ള പരാതി.വിദ്യർത്ഥികളുടെ ഓൺലൈൻ പഠനത്തിനും മൊബൈൽ കവറേജിന്റെ ലഭ്യത കുറവ് വിലങ്ങ് തടയാണ്കുന്നുകളും മലകളും നിറഞ്ഞ ഭൂപ്രദേശമാണ് മാങ്കുളത്തിന്റേത്.ഇവിടങ്ങളിലെല്ലാം ജനവാസവുമുണ്ട്.മൊബൈൽ നെറ്റ് വർക്ക് സംവിധാനങ്ങളുടെ വ്യാപ്തി കുറവ് ഇവിടങ്ങളിലെ ഇന്റർനെറ്റ് സേവനത്തെ പ്രതികൂലമായി ബാധിക്കുന്നു.ബിഎസ്എൻഎൽ നെറ്റ് വർക്ക് സംവിധാനമാണ് മാങ്കുളത്തെ കൂടുതൽ ആളുകളും ആശ്രയിച്ച് വരുന്നത്.ഏതാനും ചില സ്വകാര്യ കമ്പനികളും നെറ്റ് വർക്ക് ലഭ്യമാക്കിയിട്ടുണ്ട്.അയൽ സംസ്ഥാനങ്ങളിൽ നഴ്‌സിംഗ് പഠനം നടത്തുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെ മാങ്കുളത്തുണ്ട്.ഇവർക്കെല്ലാം ഓൺലൈൻ ക്ലാസുകൾ നടക്കുന്നുണ്ടെങ്കിലും മൊബൈൽ കവറേജിന്റെ അപര്യാപ്തതയാൽ കൃത്യമായി പങ്കെടുക്കാൻ സാധിക്കുന്നില്ലെന്നാണ് പരാതി.