രാജാക്കാട്.രാജാക്കാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളും, കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ 11, 12 വാർഡുകൾ, മരിയാപുരം ഗ്രാമപഞ്ചായത്തിലെ 2, 5, 10, 11 വാർഡുകൾ എന്നിവയെ കണ്ടെയിൻമെന്റ് മേഖലകളിൽ നിന്നും ഒഴിവാക്കി. കണ്ടെയിന്റ്‌മെന്റ് മേഖലകളിൽ നിന്നും ഒഴിവാക്കിയ രാജാക്കാട് ഗ്രാമപഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങൾ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ മാത്രം തുറന്ന് പ്രവർത്തിക്കും.