തലയോലപ്പറമ്പ് : അന്തരിച്ച കോൺഗ്രസ് നേതാവും വൈക്കം നഗരസഭാ പ്രതിപക്ഷ നേതാവുമായിരുന്ന അഡ്വ.വി.വി സത്യന്റെ ഒന്നാം ചരമവാർഷികം 5 ന് വിവിധ പരിപാടികളോടെ ആചരിക്കും. കോൺഗ്രസ് കരിപ്പാടം ബൂത്തുകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാവിലെ 8.30 ന് പുഷ്പാർച്ചന, ഫോട്ടോ അനാച്ഛാദനം, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയികൾക്ക് ഉപഹാര പഠനോപകരണ വിതരണം എന്നിവ സംഘടിപ്പിക്കും. കരിപ്പാടം രഞ്ജൻ സ്മാരക കോൺഗ്രസ് ഭവനിൽ വച്ച് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ.