ചെറുവള്ളി : പുനലൂർ-പൊൻകുന്നം റോഡ് നിർമ്മാണത്തിന്റെ ഭാഗമായി മണ്ണുനീക്കിയതിന് ശേഷമുള്ള തിട്ടയിടിഞ്ഞ് വീട് അപകടാവസ്ഥയിൽ. ചെറുവള്ളി കാവുംഭാഗം പുത്തൻപറമ്പിൽ ശുഭാമണിയുടെ വീടാണ് അപകടഭീഷണിയിലായത്. മഴയിൽ വീടിന് മുൻവശത്തെ മൺതിട്ട ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്. ഫെബ്രുവരിയിലാണ് വീടിന് മുൻപിലെ മണ്ണ് നീക്കം ചെയ്തത്. ഇതിന് പിന്നാലെ സംരക്ഷണ ഭിത്തി നിർമ്മിച്ച് നൽകണമെന്ന ആവശ്യവുമായി ശുഭാമണി കെ.എസ്.ടി.പിയ്ക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ നടപടി ഉണ്ടായില്ല.