ball

നെടുങ്കണ്ടം: വോളിബാൾ കളിച്ച യുവാക്കളുടെ പേരിൽ നെടുങ്കണ്ടം പൊലീസ് കൊവിഡ് നിയന്ത്രണ നിയമപ്രകാരം കേസെടുത്തു. നെടുങ്കണ്ടം ചക്കക്കാനം മിൽമാ ജംഗ്ഷനിൽ വോളിബാൾ കളിച്ച നാല് പേർക്കെതിരെയാണ് കേസെടുത്തത്. ആളുകൾ കൂട്ടം കൂടാൻ പാടില്ലെന്ന നിയമം നിലനിൽക്കെയാണ് ഇവർ കളിച്ചത്. കളക്ട്രേറ്റിലെ കൺട്രോൾ
റൂമിൽ നിന്ന് ലഭിച്ച നിർദ്ദേശത്തെ തുടർന്നാണ് നെടുങ്കണ്ടം എസ്.‌ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയത്. കളിക്കളത്തിൽ നിന്ന് വലയും ബോളും പൊലീസ് കസ്റ്റഡിയിലെടുത്തു.