tea-cup-garden

പൂന്തോട്ടങ്ങൾ ഇഷ്ടമല്ലാത്തവരായി ആരും കാണില്ല. അടുക്കളയിലും,​ ലിവിംഗ് റൂമിലും,​ ഡൈനിങ്ങ് റൂമിലും,​ സ്റ്റഡി റൂമിലും,​ വ്യത്യസ്തമായൊരു സിമ്പിൾ കപ്പ് ഗാർഡൻ നിർമ്മിച്ചാലോ?​ പഴയൊരു ടീ കപ്പ് കൊണ്ട് പല തരത്തിലുള്ള അലങ്കാര ചെടികൾ കപ്പ് ഗാർഡനുകളിൽ നിർമ്മിക്കാൻ കഴിയും.

ഇതിനായി അത്യാവശ്യം വലിപ്പമുള്ള ഒരു കപ്പും സോസറും എടുക്കുക. ചെടിച്ചട്ടിയുടെ ട്രേയായി സോസർ ഉപയോഗിക്കാം. കപ്പിന്രെ താഴ്‌വശത്ത് ഒരു ഡ്രില്ലർ ഉപയോഗിച്ച ഒരു തുളയിടുക. ഇതിന്രെ താഴ്ഭാഗത്തായി പെബിളുകൾ നിരത്തണം. വെള്ളം കെട്ടിനിൽക്കാതിരിക്കാനാണിത്. ചെറിയ കള്ളിച്ചെടികള്‍,

സീബ്രാപ്ലാന്റ്,​ ആല്‍പൈന്‍ പ്ലാന്റ്‌സ്, എന്നീ ചെടികൾ കപ്പ് ഗാർഡൻ നിർമ്മിക്കാൻ അനുയോജ്യമാണ്. ടീ കപ്പിൽ മിക്സ് സോയിൽ നിറച്ച ശേഷം ഇതിലേയ്ക്ക് ഇഷ്ടമുള്ള ചെടി നടാം. ഇതിലൂടെ ചെടിക്ക് ആവശ്യമായ വളം ലഭിക്കാൻ സഹായിക്കും. ശേഷം ചെടിയുടെ സ്വഭാവമനുസരിച്ച് ആവശ്യമായ വെള്ളവും വെളിച്ചവും ലഭിക്കുന്നിടത്ത് ഇത് വയ്ക്കാം.