അശ്വതി: വ്യാപാര മേഖലയിൽ അവസ്ഥ മെച്ചപ്പെടും. നൃത്തം, സംഗീതം മറ്റുകലകളിൽ താത്പര്യമുണ്ടാകും. ചെറിയ യാത്രകൾക്ക് അവസരമുണ്ടാകും.
ഭരണി: കലകളിൽ പ്രശസ്തി കൂടും. വിദ്യാർത്ഥികൾ ഉന്നത വിജയം കരസ്ഥമാക്കും. വാഹനം, വസ്തുക്കൾ എന്നിവ സ്വന്തമാക്കുന്ന നടപടികൾ തുടങ്ങും.
കാർത്തിക: ഉന്നതപദവി അലങ്കരിക്കും. കാർഷികമേഖലയിൽ വിജയം. ആത്മാർത്ഥതയുള്ള സുഹൃത്തുക്കളെ ലഭിക്കും.
രോഹിണി: സർക്കാർ ഉദ്യോഗത്തിനായി കൂടുതൽ പരിശ്രമിക്കും. സഹോദരഐക്യം കുറയും. വസ്ത്രാഭരണാദിലാഭം പ്രതീക്ഷിക്കാം.
മകയിരം: വ്യാപാരത്തിൽ കൂടുതൽ മെച്ചപ്പെടും. ആത്മാർത്ഥതയുള്ള സുഹൃത്തുക്കൾ വന്നുചേരും. പട്ടാളമേധാവി, മറ്റു ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്ക് കൂടുതൽ ചുമതലകൾ വന്നുചേരും.
തിരുവാതിര: കുടുംബാഭിവൃദ്ധിയും വിദ്യാഭ്യാസപുരോഗതിയും ഉണ്ടാകും. അനുയോജ്യമല്ലാത്ത സൗഹൃദബന്ധം പുലർത്തും. സഹപ്രവർത്തകരിൽ നിന്നും കൂടുതൽ പിന്തുണ ലഭിക്കും.
പുണർതം: വ്യാപാരമേഖലയിൽ പ്രവർത്തിക്കുന്നവരുടെ സ്ഥിതി മെച്ചപ്പെടും. വിദ്യാഭ്യാസപുരോഗതിയുണ്ടാകും. സുഹൃത്തുക്കൾ സഹായിക്കും.
പൂയം: കുടുംബത്തിൽ പലവിധ നന്മകൾ വന്നുചേരും. വർക്ക് ഷോപ്പ് ജോലികളിൽ ഏർപ്പെടുന്നവർക്ക് സ്ഥിതി മെച്ചപ്പെടും. കുടുംബത്തിൽനിന്നും സഹകരണം കുറയുന്നത് മനോവിഷമതയുണ്ടാക്കും.
ആയില്യം: ഉന്നതപദവി ലഭിക്കും. ആത്മാർത്ഥതയുള്ള സുഹൃത്തുക്കളാൽ പലവിധ നന്മകൾ വന്നുചേരും.
മകം: പല മേഖലകളിലും വിജയം കൈവരിക്കും. അധൈര്യം ഉണ്ടാകുമെങ്കിലും സാഹസിക കാര്യങ്ങളിൽ ഏർപ്പെടും. മാതാപിതാക്കളുടെ വാത്സല്യത്തിന് പാത്രമാകും.
പൂരം: സാമ്പത്തികനില മെച്ചപ്പെടും. പുത്രലബ്ധിക്കുള്ള സമയം. അന്യരെ സഹായിക്കുകയും അവരാൽ ഓർമ്മിക്കപ്പെടുകയും ചെയ്യും.
ഉത്രം: വ്യാപാരാഭിവൃദ്ധിയും മാനസിക സന്തോഷവും ഉണ്ടാകും. വിദ്യാർത്ഥികൾക്ക് ഉന്നത വിജയം. ഗൃഹത്തിൽ മംഗളകർമ്മം നടക്കും.
അത്തം: വ്യാപാരികൾ പ്രതീക്ഷിച്ച നേട്ടം കൈവരിക്കും. സന്താനങ്ങളാൽ മാനസിക സന്തോഷം അനുഭവിക്കും. കുടുംബത്തിൽ നിന്നും പിന്തുണയുണ്ടാകും.
ചിത്തിര: പഠനത്തിൽ ശ്രദ്ധയും താത്പര്യവും ഉണ്ടാകും. പട്ടാളക്കാർക്ക് സമയം അനുകൂലം. മാതാപിതാക്കളാൽ മാനസിക വിഷമമുണ്ടാകും.
ചോതി: ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയിക്കും. ദാനധർമ്മങ്ങൾ ചെയ്യും. അന്യരാൽ പ്രശംസിക്കപ്പെടുന്ന രീതിയിൽ വിജയിക്കും.
വിശാഖം: സർക്കാരിൽ നിന്നും പൊതുജനങ്ങളാലും പലവിധ നന്മകളുണ്ടാവും. ആത്മാർത്ഥതയുള്ള ഉപദേശങ്ങൾ ലഭിക്കും. സത്യസന്ധമായ പ്രവർത്തനങ്ങളാൽ പൊതുരംഗത്ത് നല്ലവാക്കുകൾ കേൾക്കും.
അനിഴം: വിദ്യാഭ്യാസപുരോഗതിയുടെയും പ്രശസ്തിയുടെയും സമയം. അടിക്കടി യാത്ര ചെയ്യേണ്ടതായിവരും. എല്ലാ മേഖലയിലും വിജയം കൈവരിക്കും. വിവാഹകാര്യത്തിൽ തീരുമാനമുണ്ടാകും.
തൃക്കേട്ട: ഏർപ്പെടുന്ന കാര്യങ്ങളിലെ വിജയം അഭിനന്ദിക്കപ്പെടാനുള്ള സാഹചര്യമൊരുക്കും. വിദ്യാർത്ഥികൾക്ക് ഉന്നതവിജയം ലഭിക്കും. സർക്കാർ ജോലി ചെയ്യുന്നവർക്ക് മികച്ച നേട്ടം ഉണ്ടാകും.
മൂലം: കുടുംബത്തിൽ പൊതുവേ അനുകൂലകാലം. വിദ്യാർത്ഥികൾക്ക് ഉന്നതവിജയം ലഭിക്കും. അപ്രതീക്ഷിതമായ ചെലവുകൾ വന്നുചേരുമെങ്കിലും പിടിച്ചുനിൽക്കും.
പൂരാടം: സാമ്പത്തികനില മെച്ചപ്പെടും. സുഹൃത്തുക്കളെ സാമ്പത്തികമായി സഹായിക്കും. ഭാര്യയാലും സന്താനങ്ങളാലും സമാധാനമുണ്ടാകും.
ഉത്രാടം: പലമേഖലയിൽ നിന്നും വരുമാനം ഉണ്ടാകും. പഠനത്തിൽ ശ്രദ്ധയും താത്പര്യവും പ്രകടിപ്പിക്കും. വിവാഹം അന്വേഷിക്കുന്നവർക്ക് ലഭ്യമാകും. ശത്രുഭയം അനുഭവപ്പെടും.
തിരുവോണം: സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കും. എഴുത്തുകാർക്ക് അംഗീകാരം ലഭിക്കും. വ്യാപാരാഭിവൃദ്ധിയുണ്ടാകും. വിദ്യാർത്ഥികൾക്ക് ഉന്നതവിജയം ലഭിക്കും.
അവിട്ടം: വസ്തുക്കൾ സ്വന്തമാക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങും. കമ്പനി ഉദ്യോഗസ്ഥർക്ക് ചില നേട്ടങ്ങളുണ്ടാകും. ബാങ്കിൽ ലോണിനായി ശ്രമിക്കുന്നവർക്ക് ലഭിക്കും.
ചതയം: വ്യാപാരരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയം. വിദ്യാഭ്യാസപുരോഗതിയുണ്ടാകും. അനുസരണയുള്ള ഭൃത്യന്മാരെ ലഭിക്കും. തൊഴിൽമേഖലയിൽ പുരോഗതിയുണ്ടാകും.
പൂരുരുട്ടാതി: മാനസിക സന്തോഷത്തിന്റെ സമയം. പഠനത്തിൽ ശ്രദ്ധചെലുത്തും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് നേട്ടം. കുടുംബത്തിൽ നിന്നും സഹകരണങ്ങൾ കുറയും.
ഉത്രട്ടാതി: പുണ്യപ്രവർത്തികളിൽ ഏർപ്പെടും. പഠനത്തിൽ താത്പര്യം പ്രകടിപ്പിക്കും. കടം കൊടുക്കുന്നതും ജാമ്യം നിൽക്കുന്നതും ഒഴിവാക്കുക. കമ്പനി ഉദ്യോഗസ്ഥർക്ക് ഉന്നതപദവി ലഭിക്കും.
രേവതി: സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് പദവി ഉയർച്ചയും സ്ഥലംമാറ്റവും പ്രതീക്ഷിക്കാം. വിദ്യാഭ്യാസപുരോഗതിയുണ്ടാകും. അമ്മാവൻമാർക്ക് വൈഷമ്യത്തിന്റെ സമയം.