വട്ടപ്പാറ :വട്ടപ്പാറ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും ഗാന്ധി ദർശൻ യുവജന സമിതിയുടെയും ഐ.എൻ.ടി.യു.സി യുവജന വിഭാഗം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വേങ്കോട് ഗവൺമെന്റ് യു.പി. സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യത്തിനായുള്ള ടെലിവിഷനുകളുടെ വിതരണോദ്ഘാടനം മുൻ ഡി.സി.സി. പ്രസിഡന്റ് അഡ്വ.കരകുളം കൃഷ്ണപിള്ള നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് ജയ, നേതാക്കളായ വട്ടപ്പാറ അനിൽകുമാർ,പി.സുകുമാരൻ നായർ, എസ്.രാജേന്ദ്രൻ നായർ,കായ്പാടി അമീനുദീൻ, നൗഷാദ് കായ്പാടി,ഷാജു ചെറുവള്ളി,കരകുളം രാജീവ്,സെയ്ദലി കായ്പാടി,ശ്രീകണ്ഠൻ കാച്ചാണി, വേങ്കോട് വിൻസന്റ്, വേങ്കോട് ചന്ദ്രൻ, സനൽ ചെന്തപൂര്,ലിസീറല സുന്ദർ,വരുൺ ,ശരത്ത് കൊടൂർ, ഗോകുൽ കൊടൂർ ,സുജിത്ത് കൊടൂർ, ഡൊമിനിക്,ശങ്കർ,ശ്രീജിത്ത്, വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു.