നൂറിന്റെ നിറവിൽ... വൈകല്യത്തെ പൊരുതി തോൽപിച്ച സന്തോഷത്തിലാണ് പൂജപ്പുര സ്വദേശി അക്ഷയ് കൃഷ്‌ണ എസ്.ആർ. എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് എല്ലാ വിഷയത്തിനും A+ ഒടുകൂടി ഉന്നത വിജയം കരസ്ഥമാക്കിയിരിക്കുയാണ് പൂർണമായും കാഴ്ച്ച ഇല്ലാത്ത അക്ഷയ് കൃഷ്‌ണ. തിരുവനന്തപുരം ജഗതിയിലെ സർക്കാർ അന്ധവിദ്യാലയത്തിലാണ് അക്ഷയ് കൃഷ്‌ണ പഠിച്ചത്. മകന്റെ വിജയത്തിലുള്ള സന്തോഷം പങ്കിടാൻ അമ്മ രാജശ്രീ മകന് മധുരം നൽകുന്നു. സഹോദരൻ സൂരജ് കൃഷ്ണ സമീപം.