ഡിയോറിയ: ഉത്തർപ്രദേശ് ബട്ടാണി പൊലീസ് സ്റ്റേഷനിലാണ് കേട്ടുകേൾവിയില്ലാത്ത ഈ സംഭവം നടന്നത്.
പൊലീസ് ഉദ്യോഗസ്ഥൻ തന്നെയാണ് പരാതി നൽകാനെത്തിയ യുവതിയുടെ മുന്നിൽ സ്വയംഭോഗം ചെയ്തത് എന്നതാണ് ഞെട്ടിക്കുന്ന കാര്യം. ഇത് യുവതി ഫോണിൽ ചിത്രീകരിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. നിമിഷങ്ങൾക്കുളളിൽ തന്നെ പൊലീസുകാരന്റെ ലീലാവിലാസങ്ങൾ വൈറലായി. ഇതേ തുടർന്ന് ഇയാളെ സസ്‌പെൻഡ് ചെയ്തു.
ബട്ടാണി പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ ബിഷിമ് പാൽ സിംഗാണ് പരാതി നൽകാനെത്തിയ യുവതിയുടെ മുന്നിൽ സ്വയംഭോഗം ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തതായും തുടർ നടപടികൾ കെെക്കൊള്ളുമെന്നും ഡിയോറിയ എസ് പി അറിയിച്ചു. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇതിന് മുമ്പും ഈ പൊലീസുകാരന് എതിരെ സമാനമായ നിരവധി പരാതികൾ ഉണ്ടായിട്ടുണ്ട്. പലപ്പോഴായി പൊലീസ് ഉദ്യോഗസ്ഥനിൽ നിന്ന് ഇത്തരം അനുഭവം ഉണ്ടായതിനെ തുടർന്നാണ് യുവതി ചിത്രങ്ങൾ പകർത്താൻ തീരുമാനിച്ചത്. യുവതിയുടെ ബന്ധുവിനും ഈ പൊലീസുകാരനിൽ നിന്നും ഇത്തരം അനുഭവം ഉണ്ടായതായി പറയുന്നു.