india

ന്യൂഡൽഹി: ലഡാക്കിലെ ഗൽവാനിൽ ഇന്ത്യ ചെെന തർക്കം നിലനിൽക്കെ പാകിസ്ഥാന്റെ പ്രകോപനം. ഗിൽഗിത്-ബാൾട്ടിസ്ഥാൻ പ്രദേശത്താണ് പാക് സെെന്യം നീക്കം തുടങ്ങിയത്. നിയന്ത്രണരേഖയിൽ പാകിസ്ഥാൻ 20,000 സെെനികരെ വിന്യസിച്ചു. പാക് അധിനിവേശ കാശ്മീരിലെ ഗില്‍ജിത് ബാള്‍ട്ടിസ്ഥാനിലാണ് രണ്ട് കമ്പനി സേനയെ പാകിസ്ഥാന്‍ വിന്യസിച്ചിരിക്കുന്നത്.

അതേസമയം, ഇന്ത്യൻ സെെന്യവും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും തമ്മിൽ ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തുണ്ട്. പാകിസ്ഥാൻ ആഭ്യന്തര അട്ടിമറി നടത്താൻ സാദ്ധ്യതയുണ്ടെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പാകിസ്ഥാന്‍റെ വ്യോമനീക്കം ഇന്ത്യ നിരീക്ഷിക്കുന്നുണ്ട്. കാശ്മീരില്‍ പ്രശ്‌നം സൃഷ്ടിക്കാന്‍ ഭീകരസംഘടനയായ അല്‍ ബദറുമായി ചൈനീസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയതായി രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.

കാശ്മീരിൽ നൂറോളം പാകിസ്ഥാൻ തീവ്രവാദികൾ അട്ടിമറി ചർച്ച നടത്തുന്നതായാണ് റിപ്പോർട്ട്. മുമ്പ് കാശ്മീരിൽ 120 ഓളം ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. എന്നാൽ അവരിൽ ഭൂരിഭാഗം പേരും സ്വദേശത്തുള്ളവരായിരുന്നു. വിദേശ തീവ്രവാദികളുടെ എണ്ണം കുറവാണ്. കഴിഞ്ഞ കുറച്ച് നാളുകളായി കാശ്മീരിലെ വിവിധ പ്രദേശങ്ങളിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലുകളും പതിവാണ്.