kerala-bielection

തിരുവനന്തപുരം: കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകൾ ഉപേക്ഷിച്ചേക്കും. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ജൂലായ് അഞ്ചിന് നടക്കുന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ യോഗത്തിലായിരിക്കും എടുക്കുക. തിരഞ്ഞെടുപ്പ് പ്രായോഗികമല്ലെന്ന നിലപാടിലാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ. തിരഞ്ഞെടുപ്പ് നിർബന്ധമാണെങ്കിൽ ആഗസ്റ്റിൽ നടത്താനുള്ള ആലോചനകളും നടക്കുന്നുണ്ട്.

തോമസ് ചാണ്ടിയുടെയും വിജയൻപിള്ളയുടെയും നിര്യാണത്തെ തുടർന്നാണ് യഥാക്രമം കുട്ടനാട്ടിലും ചവറയിലും ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. എന്നാൽ കൊവിഡ് വ്യാപനം ഉണ്ടായതോടെ തിരഞ്ഞെടുപ്പ് നീളുകയായിരുന്നു.