ശ്രീലക്ഷ്മിയെ മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നടിയും അവതാരകയും എന്ന് പറയുന്നതിനേക്കാൾ ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി എന്ന് പറയുന്നതാകും മലയാളികൾക്ക് ഏറെ ഇഷ്ടം. ജഗതിക്ക് കൊടുക്കുന്ന സ്‌നേഹവും പരിഗണനയും അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർ നൽകുന്നുണ്ട്. അതിനാൽത്തന്നെ ശ്രീലക്ഷ്മിയുടെ വിശേഷങ്ങളറിയാൻ ആരാധകർ ശ്രമിക്കാറുമുണ്ട്.
യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തികളാണ് ശ്രീലക്ഷ്മിയും ഭർത്താവ് ജിജിനും. ഇപ്പോഴിതാ ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കൊവിഡ് തന്റെ ലൈഫിലെ ഏറ്റവും വലിയ ട്വിസ്റ്റായതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
'എന്റെ ലൈഫിലെ ഏറ്റവും വലിയ ട്വിസ്റ്റ് കൊറോണ ആയിരുന്നു. നവംബറിലായിരുന്നു വിവാഹം. ആ മാസം അവസാനത്തോടെ ദുബായിലെത്തി. അവിടെ എത്തിയിട്ട് വീസയൊക്കെ ശരിയാക്കാനുണ്ടായിരുന്നു. അപ്പോഴേക്കും ജനുവരി ആയി. വിവാഹത്തിനു മുമ്പുതന്നെ ഒരുപാട് യാത്രകളും പ്ലാൻ ചെയ്തിരുന്നു. കൊറോണയുടെ ആശങ്ക കൂടിയതോടെ പ്ലാൻ ചെയ്ത യാത്രകളൊക്കെ ലാപ്‌ടോപ്പിൽ ഡോക്യുമെന്റാക്കി വച്ചു. ഇനിയുള്ള യാത്രകൾ കൊറോണ മാറിയിട്ടുവേണം. ആ കാത്തിരിപ്പിലാണ് ഞങ്ങൾ'- താരം പറഞ്ഞു.