attack

ശ്രീനഗർ: കാശ്‌മീർ ഇന്ത്യാ- പാക് അതിർത്തിയിലെ രജൗരിയിൽ ഒരു പാക് ഭീകരനെ സൈന്യം വധിച്ചു. അതിർത്തി നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ സൈന്യം വെടിവച്ച് കൊലപ്പെടുത്തിയത്. കശ്‌മീരിൽ നടന്ന മറ്റൊരു സംഭവത്തിൽ ബാരാമുള‌ള ജില്ലയിലെ സോപോറിൽ ഭീകരരുടെ ആക്രമണത്തിൽ ഒരു സി.ആർ.പി.എഫ് ജവാന് വീരമ്യുത്യു. സംഭവം നടക്കവെ കാറിൽ അതുവഴി കടന്നുവന്ന ഒരു തദ്ദേശീയനും കൊല്ലപ്പെട്ടു. മൂന്ന് ജവാന്മാർക്ക് പരുക്കേറ്റിട്ടുണ്ട്.മരിച്ച തദ്ദേശിയനൊപ്പമുണ്ടായിരുന്ന മൂന്ന് വയസുകാരനായ ആൺകുട്ടിയെ രക്ഷപ്പെടുത്തി.

ഇതിനിടെ അതിർത്തിയിൽ ലഡാക്കിൽ പാകിസ്ഥാൻ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഗിൽജിത്ത് ബാൾട്ടിസ്ഥാനിൽ 20000 സൈനികരെ ആണ് പാകിസ്ഥാൻ വിന്യസിച്ചിരിക്കുന്നത്. അതേസമയം കശ്‌മീരിൽ കുഴപ്പമുണ്ടാക്കാൻ പാക് ഭീകര സംഘടനയായ അൽ ബദറുമായി ചൈനീസ് സേന ചർച്ച നടത്തിയതായും അറിവുണ്ട്.