elephant

കൊച്ചി: എറണാകുളത്ത് പൂയംകുട്ടി വനമേഖലയോട് ചേർന്നുള്ള കിണറ്റിൽ വീണ കാട്ടാനയെ പുറത്തെടുത്തു. നാല് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് കാട്ടാനയെ പുറത്തെത്തിച്ചത്. കുഴിയിൽ വീണ ആനയെ ജെ.സി.ബി കൊണ്ടുവന്ന് തിട്ടപൊളിച്ചാണ് പുറത്തെത്തിച്ചത്. കിണറ്റിൽ നിന്നിറങ്ങിയ ആന ഓടുന്നതിനിടെ സമീപത്തിരുന്ന ബൈക്ക് ഉൾപ്പെടെയുള്ള വാഹനങ്ങൾ ചവിട്ടി പൊളിച്ചു.

അതേസമയം ആനയെ രക്ഷപ്പെടുത്താനെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെയടുത്ത് പ്രതിഷേധവുമായി നാട്ടുാരെത്തി. പൂയംകുട്ടിയിൽ വന്യമൃഗ ശല്യം രൂക്ഷമാണെന്നായിരുന്നു നാട്ടുകാരുടെ പരാതി. വനാതിർത്തിയോട് ചേർന്ന സ്ഥലങ്ങളിൽ അടിയന്തരമായി ഫെൻസിംഗ് നടപ്പാക്കണമെന്നാണ് ഇവരുടെ ആവശ്യം.

സ്വകാര്യ വ്യക്തിയുടെ കിണറ്റിലാണ് കാട്ടാന വീണത്. ആനയെ പുറത്തെത്തിക്കാൻ രണ്ട് മണിക്കൂർ മതിയെന്നായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ ആദ്യം പറഞ്ഞിരുന്നത്. പുറത്തെത്തിച്ച ആനയ്ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല.