കൊല്ലം: കുടുംബവഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവ് കിണറ്റില്‍ ചാടിയതിനു പിന്നാലെ ഭാര്യ തൂങ്ങിമരിച്ചു. ചിതറ ഭജനമഠം അശ്വതി ഭവനില്‍ രഞ്ജിത്തിന്റെ ഭാര്യ അശ്വതി(26)യാണ് മരിച്ചത്. അതേസമയം കിണറ്റിൽ ചാടി രഞ്ജിത്ത് രക്ഷപ്പെട്ടു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും തുടർന്ന് രഞ്ജിത്ത് സമീപമുള്ള കിണറ്റിലേക്ക് ചാടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇതുകണ്ട അശ്വതി വീട്ടിനുള്ളില്‍ കയറി വാതിലടച്ചു. പിന്നീട് കിണറ്റില്‍നിന്ന് തനിയെ കയറിവന്ന രഞ്ജിത്ത് വീടിന്റെ വാതില്‍ പൊളിച്ച് അശ്വതിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കടയ്ക്കല്‍ പൊലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മക്കള്‍: വൈഷ്ണവ്, വൈശാഖ്.