കൊച്ചി: കണ്ടക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കെ.എസ്.ആർ.ടി അങ്കമാലി ഡിപ്പോ അടച്ചു. ഡിപ്പോയിലെ ഓർഡിനറി ബസിലെ കണ്ടക്ടറായ മലപ്പുറം മങ്കട സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡ്യൂട്ടികഴിഞ്ഞ് ഇദ്ദേഹം നാട്ടിലേക്ക് മടങ്ങിയിരുന്നു. അവിടെവച്ചാണ് രോഗം സ്ഥിരീകരിച്ചത്. ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ സ്രവപരിശോധനയിൽ ഇന്നലെയാണ് രോഗംസ്ഥിരീകരിച്ചത്.
എന്നാൽ ഇദ്ദേഹത്തിന് എവിടെനിന്നാണ് രോഗംബാധിച്ചതെന്ന് വ്യക്തമല്ല.ഇയാളുമായി അടുത്തിടപഴകിയവരോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരിലാർക്കെങ്കിലും രോഗമുണ്ടോ എന്ന് വ്യക്തമല്ല. ഡിപ്പോയും പരിസരവും അണുവിമുക്തമാക്കിയശേഷമേ പ്രവർത്തനം വീണ്ടും തുടങ്ങൂ.