neyveli

ചെന്നൈ: തമിഴ്നാട്ടിൽ കൂടല്ലൂർ ജില്ലയിലെ നെയ്‌വേലിയിലെ ലിഗ്നൈറ്റ് ഫാക്ടറിയിൽ വൻ സ്‌ഫോടനം. ആറുപേർ മരിച്ചു. 17 പേർക്ക് പരുക്കേറ്റെന്നാണ് ലഭിക്കുന്ന വിവരം. രണ്ടാമത്തെ ഖനിയിലെ ബോയിലറാണ് പൊട്ടിത്തെറിച്ചത്. അപകടം നടന്നയിടത്ത് രക്ഷാ പ്രവർത്തനം തുടരുകയാണ്. മുൻപ് മേയ് മാസത്തിലും സമാനമായൊരു അപകടം ഇവിടെ സംഭവിച്ചിരുന്നു. തെർമൽ പവർ സ്റ്റേഷനിൽ നടന്ന അപകടത്തിൽ 7 പേർക്ക് പരുക്കേറ്റിരുന്നു.