ന്യൂഡൽഹി : രാജ്യത്ത് പാചകവാതകത്തിന് വില കൂട്ടി. ഗാര്‍ഹിക ഉപയോഗത്തിനുളള സിലിണ്ടറിന് നാലുരൂപയും വാണിജ്യസിലിണ്ടറിന് മൂന്നുരൂപയുമാണ് കൂട്ടിയത്. തുടർച്ചയായി രണ്ടാമത്തെ മാസമാണ് പാചകവാതകത്തിന് വിലകൂട്ടിയത്. രാജ്യാന്തരവിലയിലെ വർദ്ധനവിനനുസരിച്ചാണ് വിലകൂട്ടിതെന്നാണ് റിപ്പോർട്ട്. ഇതോടെ 14 കിലോയുടെ ഗാര്‍ഹിക സിലിണ്ടറിന്‍റെ വില 601 രൂപയായി. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 1135രൂപയായി.
കൊവിഡും ലോക്ക്ഡൗണും മൂലം വരുമാനം കുറഞ്ഞ ജനങ്ങൾക്ക് വില വർദ്ധന കനത്ത ആഘാതമാണ് ഉണ്ടാക്കുന്നത്.
കഴിഞ്ഞമാസം പെട്രോളിന്റെയും ഡീസലിന്റെയും വില എണ്ണക്കമ്പനികൾ വൻ തോതിൽ കൂട്ടിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പാചകവാതകത്തിന്റെ വിലയും കൂട്ടിയത്.