തിരുവനന്തപുരം: തിരുവനന്തപുരം അന്തിയൂർകോണത്ത് യുവാവിന്റെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. കൊല്ലോട് സ്വദേശിയായ ആട്ടോ ഡ്രൈവറുടെ മൃതദേഹമാണ് കണ്ടെത്തിയതെന്നാണ് നിഗമനം. തേവുപ്പാറയിലെ റബർ തോട്ടത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.