വിവിധ ഭാഷകളിൽ ഒട്ടേറെ ഹിറ്റു ഗാനങ്ങൾ ആലപിച്ചു തരംഗം സൃഷ്ടിച്ച ഗായിക സന മൊയ്തൂട്ടി ആനന്ദകല്യാണം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ എത്തുന്നു. പി. സി സുധീർ രചനയും സംവിധാനവും നിർവഹിച്ച ആനന്ദകല്യാണത്തിൽ അഷ്കർ സൗദാനാണ് നായകൻ.പുതുമുഖം അർചന നായികയായി എത്തുന്നു. ബിജുക്കുട്ടൻ, സുനിൽ സുഖദ, പ്രദീപ് കോട്ടയം, ശിവജി ഗുരുവായൂർ, നീന കുറുപ്പ് , കുളപ്പുള്ളി ലീല എന്നിവരാണ് മറ്റു താരങ്ങൾ. സീബ്ര മീഡിയയുടെ ബാനറിൽ മുജീബ് റഹ്മാൻ നിർമിക്കുന്ന ചിത്രത്തിന് ഉണ്ണി കെ. മേനോൻ ഛായാഗ്രഹണം നിർവഹിക്കുന്നു. എം. ജി ശ്രീകുമാർ, ജ്യോത്സന, നജീബ് അർഷാദ്, സുനിൽ കുമാർ കോഴിക്കാേട്, ശ്രീകാന്ത് എന്നിവരാണ് മറ്റു ഗായകർ.