goldz

കൊച്ചി: സ്വർണം, വെള‌‌ളി നിരക്കുകളിൽ ഇന്ന് വൻ വർദ്ധന. സംസ്ഥാനത്ത് പവന് 36,160 രൂപയായി സ്വർണവില. 360 രൂപയുടെ വർദ്ധന. ഗ്രാമിന് 45 രൂപ വർദ്ധിച്ച് 4520 രൂപയായി. ലോകമാകെ കൊവിഡ് കേസുകൾ കുതിച്ചുയർന്നതോടെ സുരക്ഷിതമായ നിക്ഷേപമായി ജനങ്ങൾ സ്വർണത്തെ കണ്ടതോടെ ആഗോളവിപണിയിൽ വൻ വിലവർദ്ധന ഉണ്ടായി തുടർന്ന് രാജ്യത്തും വില വർദ്ധിച്ചു .രാജ്യ തലസ്ഥാനത്ത് സ്വർണം പത്ത് ഗ്രാമിന് 119 രൂപ ഉയർന്ന് 49,306 രൂപയായി. വെള‌‌ളിക്കും വിലകൂടി കിലോയ്ക്ക് 50000രൂപയുടെ മുകളിലെത്തി. 50,423 ആയി. രാജ്യാന്തര വിപണിയിൽ ഒരു ട്രോയ് ഔൺസിന് 1782.21 ഡോളറായി സ്വർണവില ഉയർന്നു.