pic

ജീവിക്കാൻ മറ്റുവരുമാന മാർഗമില്ലാത്തതിനാൽ പച്ചക്കറി വിൽക്കുന്ന ഒരു കായിക താരത്തെയാണ് ജാർഖണ്ഡിലെ തെരുവിൽ കാണപെട്ടത്. സംസ്ഥാനതലത്തിൽ എട്ട് സ്വർണ മെഡലുകൾ വാരിക്കൂട്ടിയ കായികതാരം ഗീതാകുമാരിയാണ് തെരുവോരത്ത് പച്ചക്കറി വിൽക്കുന്നത്. ഗീത പച്ചക്കറി വിൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമായി. പിന്നാലെ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഇടപെടലിനെ തുടർന്ന് ജില്ലാഭരണ കൂടം ഗീതയ്ക്ക് 50,000 രൂപയുടെ ധനസാഹായം പ്രഖ്യാപിച്ചു. അതോടൊപ്പം മറ്റു കായിക പരിശീലനങ്ങളുടെ ഭാഗമായുളള ചിലവിനായി പ്രതിമാസം 3000 രൂപ നൽകാനും തീരുമാനിച്ചു.


ഹേമന്ത് സോറൻ ട്വീറ്ററിലൂടെയാണ് ഗീതയുടെ അവസ്ഥ അറിഞ്ഞത്. ഡെപ്യൂട്ടി കമ്മീഷണർ സന്ദീപ് സിംഗ് 50,000 രൂപയുടെ ചെക്ക് കൈമാറി. നിരവധി കായികതാരങ്ങൾ ജില്ലയിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. ഇവർക്ക് എല്ലാം തന്നെ വേണ്ട സാമ്പത്തിക സഹായം ഏർപാടാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഗീതാകുമാരി അവസാന വർഷ ബിരുദ വിദ്യാർത്ഥിനി കൂടിയാണ്. മറ്റു സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നതിനാലാണ് പച്ചക്കറി കച്ചവടത്തിനിറങ്ങിയതെന്നും, സർക്കാർ സാഹായം നൽകിയതിനാൽ ഗീത ഏറെ സന്തോഷവതിയാണെന്നും ഗീതയുടെ ബന്ധുവായ ധൻജയ് പ്രജാപതി പറഞ്ഞു.