ലക്‌നൗ : ആഗോള ടെക് ഭീമനായ മൈക്രോസോഫ്‌ട് ഉത്തർപ്രദേശിലെ നോയിഡയിൽ കാമ്പസ് തുറക്കുന്നു. സംസ്ഥാന വ്യവസായ മന്ത്രി സിദ്ധാർത്ഥ നാഥ് സിംഗാണ് ഇക്കാര്യം അറിയിച്ചത്. മൈക്രോസോഫ്‌ടിന് എല്ലാ സഹായങ്ങളും സംസ്ഥാനം നകുമെന്നും മന്ത്രി അറിയിച്ചു. കാമ്പസ് തുടങ്ങുന്നതിലൂടെ 4000 തൊഴിൽ അവസരങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ നിക്ഷേപം പ്രോത്സാഹിപ്പിക്കാനുളള സർക്കാരിന്റെ നീക്കം ശരിയായ നിലയിലാണെന്നതിനുളളതിന്റെ ആദ്യതെളിവാണ് മൈക്രോസോഫ്ടിന്റെ കടന്നുവരവെന്നാണ് വിലയിരുത്തുന്നത്. ഇനിയും കൂടുതൽ കമ്പനികൾ ഉത്തർപ്രദേശിലേക്ക് എത്തുമെന്നാണ് അധികൃതർ നൽകുന്ന