kozhikode-pregnant

കോഴിക്കോട്: കോഴിക്കോട് കൊവിഡ് സ്ഥിരീകരിച്ച ഗർഭിണിയുടെ രോഗ ഉറവിടം കണ്ടെത്താൻ കഴിയാത്തത് ആരോഗ്യപ്രവർത്തകർക്കിടയിൽ ആശങ്ക വർദ്ധിപ്പിക്കുന്നു. ഗർഭിണിയുമായി സമ്പർക്കം പുലർത്തിയ 50 പേരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. ഇതിൽ ഇവരെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും നാല് നഴ്‌സുമാരും ഉൾപ്പെടുമെന്നാണ് വിവരം.

അതേസമയം കോഴിക്കോട് ജില്ലയിൽ വെള്ളയിൽ ആത്മഹത്യ ചെയ്ത സെക്യൂരിറ്റി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച നാലിടങ്ങളിലും നിയന്ത്രണങ്ങൾ ശക്തമാക്കി. കോഴിക്കോട് കോർപ്പറേഷനിലെ ചക്കുംകടവ്, മൂന്നാലിങ്കൽ, വെള്ളയിൽ, ഒളവണ്ണ പഞ്ചായത്തിലെ കമ്പിളിപ്പറമ്പ് എന്നിവിടങ്ങളിലേക്കുള്ള പ്രവേശന കവാടങ്ങളിൽ പൊലീസ് പരിശോധന തുടങ്ങിയിട്ടുണ്ട്.