കാസർകോട്: കൊവിഡ് നിരീക്ഷണത്തിലുള്ളവരെ താമസിപ്പിച്ചിരുന്ന കാസർകോട് എയർലൈൻസ് ലോഡ്ജിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് സ്വദേശിയായ 24 വയസുകാരൻ ബണ്ടിലാലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മംഗള എക്സ്പ്രസിൽ ബണ്ടിലാൽ കാസർകോട് എത്തിയത്. ഇയാൾ അപസ്‌മാര രോഗിയായിരുന്നുവെന്നാണ് കൂടെയുള്ളവർ പറയുന്നത്.