coconut-tree

ബോൺസായ് ചെടികൾക്ക് വിപണിയിൽ വളരെയേറെ ഡിമാന്റുണ്ട്. എന്നാൽ വളരെ കുറഞ്ഞ ചിലവിൽ വീട്ടിൽ തന്നെ ഒരു ബോൺസായി തെങ്ങ് നട്ടാലോ?​ ഏതിനം തെങ്ങിന്റെയും അത്ര വലിപ്പമില്ലാത്ത തേങ്ങയെ ബോൺസായ് ചെയ്യാൻ ഉപയോഗിക്കാം. മുള പുറത്തേയ്‌ക്ക് വന്ന തേങ്ങയാണ് കൂടുതൽ നല്ലത്. വളരെ ശ്രദ്ധയോടെ മുളയ്ക്ക് കേടുവരാത്ത രീതിയിൽ തേങ്ങയുടെ തൊണ്ട് നീക്കം ചെയ്യണം. ചിരട്ടയ്ക്ക് പുറത്തുള്ള നാരുകളെല്ലാം നന്നായി നീക്കം ചെയ്ത് സാന്റ് പേപ്പർ ഉപയോഗിച്ച് മിനുസമാക്കിയ ശേഷം ലാക്കർ പോളീഷ് ചെയ്യുക.

ഈ തേങ്ങയുടെ മുളയുള്ള ഭാഗം മുങ്ങി നിൽക്കുന്ന രീതിയിൽ ഒരു പാത്രത്തിൽ വെള്ളം നിറയ്ക്കുക. രണ്ട് മാസത്തിനുള്ളിൽ ഇതിൽ നിന്നും പുതിയ വേരുകൾ വരാൻ തുടങ്ങും. ശേഷം നാലിഞ്ച് വലിപ്പമുള്ള മറ്റൊരു പാത്രത്തിൽ ചകിരിച്ചോറിൽ ചുവന്ന മണ്ണും മണ്ണിര കമ്പോസ്റ്റും ചേർത്ത് മിശ്രിതമാക്കി വയ്ക്കുക,. വേരോടു കൂടിയ തേങ്ങയെ ഇതിലേയ്ക്ക് നടണം.

നടുന്നതിനു മുൻപായി വിടർന്നു വരുന്ന ഇലകളുടെ ചുവട്ടിൽ പൊതിഞ്ഞിരിക്കുന്ന വലപോലുള്ള പൊറ്രയെ മൂർച്ചയുള്ള ബ്ളേഡ് ഉപയോഗിച്ച് മുറിച്ചു മാറ്റുക. ചിരട്ട മുഴുവനായി കാണുന്ന രീതിയിൽ വേര് മാത്രമെ മിശ്രിതത്തിൽ നടാവൂ. കുമിൾ നാശിനി ഉപയോഗിച്ച അണുബാധ തടയാം. മിശ്രിതത്തിന് മുകളിൽ അലങ്കാര കല്ലുകൾ നിരത്തി ഭംഗിയാക്കാം.