സുശാന്ത് സിങ് രാജ്പുതിന്റെ അവസാന ചിത്രമായ ദിൽ ബേചാരെ , സഞ്ജയ് ദത്തിന്റെ സഡക് 2 എന്നീ സിനിമകൾക്ക് ശേഷം അക്ഷയ് കുമാർ - രാഘവാ ലോറൻസ് ചിത്രമായ ലക്ഷ്‍മി ബോംബും ഒ.ടി.ടി പ്ളാറ്റ് ഫോമിൽ റിലീസ് ചെയ്യും. ചിത്രം ഡിസ്‌നി പ്ലസ് ഹോട് സ്റ്റാറിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കയാണ് നിർമ്മാതാക്കൾ . തമിഴിൽ രാഘവാ ലോറൻസ് നായകനായി അഭിനയിച്ചു സംവിധാനം ചെയ്തു വൻവിജയം നേടിയ 'കാഞ്ചന"യുടെ ഹിന്ദി റീമേക്കാണ് 'ലക്ഷ്മി ബോംബ് ".അക്ഷയ് കുമാറിനെ നായകനാക്കി രാഘവാ ലോറൻസ് സംവിധാനം ചെയ്ത ഇൗ ചിത്രത്തിൽ കിയാരാ അദ്വാനിയാണ് നായിക. തുഷാർ കപൂർ ,മുസ്‌ഖാൻ ഖുബ്‌ചന്ദാനി എന്നിവരാണ് മറ്റ് അഭിനേതാക്കൾ.