ഹോങ്കോംഗ്: ദേശീയ സുരക്ഷാനിയമം ചൈന പാസാക്കിയതിന് ശേഷമുള്ള ആദ്യ അറസ്റ്റ് ഹോങ്കോംഗിൽ നടന്നു. ഹോങ്കോംഗിന്റെ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കി നഗരത്തിലൂടെ നടന്ന യുവാവിനെയും ബ്രിട്ടന്റെ പതാകയുമായി മുദ്രാവാക്യംവിളിച്ച യുവതിയെയുമാണ് അറസ്റ്റ് ചെയ്തത്.
പുതിയ നിയമപ്രകാരം ഇത് വലിയ കുറ്റമാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അറസ്റ്റിലായവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. അതിക്രമങ്ങൾ ഉണ്ടായില്ലെങ്കിൽപോലും മുദ്രാവാക്യം വിളിക്കുക, ബാനറുകളും പതാകകളും ഉയർത്തുക തുടങ്ങിയ രീതികളിലുള്ള അവകാശപോരാട്ടങ്ങളും പുതിയ നിയമനുസരിച്ച് ജീവപര്യന്തം തടവ് ലഭിക്കാവുന്ന കുറ്റമാണ്.