anxiety-1

ഇന്നത്തെ ജീവിത സാഹചര്യങ്ങളിൽ ഉത്‌കണ്‌ഠയുള്ളവരുടെ എണ്ണം ഏറിവരികയാണ്. ചെറിയ തോതിലുള്ള ഉത്‌കണ്‌ഠ സ്വാഭാവികവുമാണ്. എന്നാൽ ഇത് രോഗാവസ്ഥ എന്ന ഘട്ടത്തിലെത്തിയാൽ ചികിത്സ അനിവാര്യമാണ്. ഇല്ലെങ്കിൽ അപകടമാവും.

ചിലർക്ക് ജോലി സാഹചര്യങ്ങൾ, കുടുംബാന്തരീക്ഷം , ഭാവിയെക്കുറിച്ചുള്ള ചിന്ത എന്നിവയിലൊക്കെ ഉത്‌കണ്‌ഠ ഉണ്ടാകാറുണ്ട്. ഉയർന്ന നെഞ്ചിടിപ്പ്, അമിതമായി വിയർക്കൽ എന്നിവയൊക്കെയാണ് സാധാരണയായി ഉത്‌കണ്‌ഠയുള്ളവരിൽ കണ്ടുവരുന്ന ലക്ഷണങ്ങൾ. എന്നാൽ ഉത്‌കണ്‌ഠ അതിരു കടക്കുന്നതോടെ ലക്ഷണങ്ങളിലും പ്രകടമായ വ്യത്യാസമുണ്ടാവുന്നു. അമിതമായ അസ്വസ്ഥത, ഒന്നിലും ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയാതെ വരിക, ഉറക്കം നഷ്‌ടപ്പെടുക എന്നിവയെല്ലാം ഉത്‌കണ്‌ഠ അധികരിക്കുന്നതിന്റെ ലക്ഷണങ്ങളാണ്. ചിലരിൽ രക്‌തസമ്മർദ്ദം ഉയരാറുണ്ട്. ഇത് കൂടുതൽ അപകടകരമാണ്. പതിവായി ഉറക്കം നഷ്‌ടപ്പെടുന്ന അവസ്ഥയാണെങ്കിൽ ഉറപ്പിക്കാം, ഉത്‌കണ്‌ഠ ചികിത്സ ആവശ്യപ്പെടുന്ന ഘട്ടത്തിലാണെന്ന്. ഇത്തരം ലക്ഷണങ്ങൾ അവഗണിക്കാതെ മാനസികാരോഗ്യവിദഗ്ധനെ കാണുക.