കൊച്ചി: സംസ്ഥാനത്ത് ആദ്യമായി പവൻവില 36,​000 രൂപയും ഗ്രാം വില 4,​500ഉം കടന്നു. 360 രൂപ വർദ്ധിച്ച് 36,160 രൂപയാണ് പവൻ വില. 45 രൂപ ഉയർന്ന് ഗ്രാം വില 4,​520 രൂപയായി. കൊവിഡ് വ്യാപനം മൂലം ആഗോളതലത്തിൽ സമ്പദ്‌സ്ഥിതി അനിശ്‌ചിതത്വത്തിൽ ആയതിനാൽ നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തെ ആശ്രയിക്കുന്നതാണ് വിലക്കുതിപ്പ് ഉണ്ടാക്കുന്നത്.

അമേരിക്കൻ സമ്പദ്‌വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലാണെന്ന കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ വിലയിരുത്തലും വിലക്കുതിപ്പുണ്ടാക്കി. രാജ്യാന്തര വില ഇന്നലെ ഔൺസിന് 1,​765 ഡോളറിൽ നിന്നുയർന്ന് 1,​789 ഡോളർ വരെയെത്തി.

വേണം ₹40,​000

കേരളത്തിൽ ഇപ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ നൽകേണ്ട കുറഞ്ഞവില 40,​000 രൂപയാണ്. പണിക്കൂലി,​ മൂന്നു ശതമാനം ജി.എസ്.ടി.,​ 0.25 ശതമാനം സെസ് എന്നിവ കൂടിച്ചേർത്താണിത്.