churuli-

ജെല്ലിക്കെട്ടി്ന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളിയുടെ ട്രെയിലർ പുറത്ത്.. പോസ്റ്ററിൽ പങ്കുവച്ചത് പോലെ നിഗൂഢതകൾ നിറഞ്ഞതാണ് പോസ്റ്ററും. ചുരുളിയുടെ പോസ്റ്റർ രാവിലെ ലിജോ ജോസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവച്ചിരുന്നു.

ചെമ്പൻ വിനോദ്, ജോജു ജോർജ്, സൗബിൻ ഷാഹിർ, വിനയ് ഫോർട്ട് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.. ലിജോ ജോസും ചെമ്പൻ വിനോദും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.. വിനോയ് തോമസിന്റെ കഥയ്ക്ക് എസ്.. ഹരീഷാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. മധു നീലകണ്ഠൻ കാമറയും ദീപു ജോസഫ് എഡിറ്റിംഗും നിർവഹിക്കുന്നു..ശ്രീരാഗ് സജിയാണ് സംഗീതം.. ജെല്ലിക്കെട്ട് സിനിമയുടെ ഷൂട്ടിന് പിന്നാലെ ചുരുളിയുടേയും ചിത്രീകരണം പൂർത്തിയാക്കിയിരുന്നു.