bomb-blast

ചെന്നൈ: തമിഴ്നാട് നെയ്]വേലി ലിഗ്‌നൈറ്റ് പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയിൽ ആറു പേർ മരിച്ചു. 17 പേർക്ക് പൊള്ളലേറ്റു. നെയ്‌വേലി പ്ലാന്റിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ ഉണ്ടായ രണ്ടാമത്തെ അപകടമാണിത്. കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലുള്ള എൻ.എൽ.എ.സി ഇന്ത്യ ലിമിറ്റഡ് (നെയ്‌വേലി ലിഗ്‌നൈറ്റ് കോർപ്പറേഷൻ ലിമിറ്റഡ്) ൽ ആണ് ഇന്നലെ രാവിലെ ഒൻപതു മണിയോടെ അപകടം ഉണ്ടായത്. രണ്ടാം സ്റ്റേജിലെ അഞ്ചാം യൂണിറ്റിലായിരുന്നു അപകടം. 87 മീറ്റർ ഉയരമുള്ള ബോയിലർ പൊട്ടിത്തെറിക്കുകയായിരുന്നു. രണ്ട് തൊഴിലാളികൾ സംഭവസ്ഥലത്തും ബാക്കിയുള്ളവർ ആശുപത്രിയിലും മരിച്ചു. മരിച്ചവരെല്ലാം കരാർ തൊഴിലാളികളാണ്. പരിക്കേറ്റവരെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് വിവരം.


അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി മൂന്ന് ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും നേരിയ തോതിൽ പരിക്കുള്ളവർക്ക് 50,000 രൂപ വീതവും നൽകുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

നിന്ന് 180 കിലോമീറ്റർ അകലെ കടലൂർ ജില്ലയിലാണ് ലിഗ്മെന്റ് പ്ളാന്റ് സ്ഥിതി ചെയ്യുന്നത്. തൊഴിലാളികൾക്ക് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് മൃതദേഹങ്ങൾ കൊണ്ടുവന്ന ആംബുലൻസുകൾ ബന്ധുക്കളും നാട്ടുകാരും തടഞ്ഞത് ചെറിയ സംഘർഷത്തിനിടയാക്കി. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. ബോയ്‌ലർ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ലെന്നും അന്വേഷണം തുടങ്ങിയതായും പവർ പ്ലാന്റ് ഡയറക്ടർമാരിലൊരാളായ ആർ. വിക്രമൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ സംഭവത്തിൽ ദുഖം രേഖപ്പെടുത്തി.

രണ്ട് മാസത്തിനിടെ രണ്ട് പൊട്ടിത്തെറി

ഇക്കഴിഞ്|ഞ മെയിൽ സമാനമായ പൊട്ടിത്തെറി ഇതേ തെർമൽ പ്ലാന്റിൽ ഉണ്ടായിരുന്നു. അന്ന് എട്ട് പേർക്കാണ് പൊള്ളലേറ്റത്. തുടർന്ന് പ്ലാന്റിന്റെ പ്രവർത്തനം താത്കാലികമായി നിറുത്തിവച്ചിരിക്കുകയായിരുന്നു. 3,940 മെഗാവാട്ട് വൈദ്യുതിയാണ് കമ്പനി ഉത്പാദിപ്പിക്കുന്നത്.