
അബുദാബി: പതിനഞ്ചോളം നാടുകളിലേക്ക് സർവ്വീസ് നടത്താനൊരുങ്ങി ഇത്തിഹാദ് എയർവേയ്സ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പ്രധാന നഗരങ്ങളിലേക്ക് സർവ്വീസുകൾ തുടങ്ങുമെന്ന് വെബ്സൈറ്റിൽ നൽകിയ അറിയിപ്പിലൂടെ ഇത്തിഹാദ് അറിയിച്ചു. ഇന്ത്യയിൽ ബെംഗളുരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊച്ചി, കോഴിക്കോട്,മുംബൈ എന്നിവിടങ്ങളിലേക്കാണ് സർവ്വീസുകൾ ഉണ്ടാകുക.
ജുലായ് 16നാണ് ഇന്ത്യയിലേക്കുളള സർവ്വീസുകൾ ആരംഭിക്കുക. മാലിദ്വീപിലേക്കും അന്നുതന്നെയാകും സർവ്വീസ് തുടങ്ങുക.
ജുലായ് 24 മുതൽ ആതൻസിലേക്ക് സർവ്വീസ് തുടങ്ങും. യൂറോപ്യൻ രാജ്യങ്ങളിലെ നഗരങ്ങളായ ബെൽഗ്രേഡ്, ഇസ്‌താംബുൾ,മാഞ്ചസ്‌റ്റർ, മ്യൂണിക്ക്, ഡൂസൽഡോർഫ് എന്നിവിടങ്ങളിലേക്കും 16 മുതൽ സർവ്വീസുണ്ട്. പാകിസ്ഥാനിലേക്കും ഇത്തിഹാദ് സർവ്വീസുണ്ട്. യാത്രക്കാർ എയർപോർട്ടിലെത്തും മുൻപ് കൊവിഡ് ടെസ്‌റ്ര് നടത്തേണ്ടതില്ലെന്നും ഇതിഹാദ് വ്യക്തമാക്കിയിട്ടുണ്ട്.