priyanka-gandhi-

ന്യൂഡല്‍ഹി: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്രയോട് ന്യൂഡൽഹിയിലെ സർക്കാർ ബംഗ്ലാവ് ഉടൻ ഒഴിയണമെന്ന് കേന്ദ്രസർക്കാരിന്റെ നിർദ്ദേശം. ആഗസ്റ്റ് ഒന്നിനകം ഡല്‍ഹി ലോധി റോഡിലെ സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബംഗ്ലാവ് അനുവദിച്ചത് ഇന്ന് മുതല്‍ റദ്ദാക്കിയതായി കേന്ദ്ര ഭവന- നഗരകാര്യ മന്ത്രാലയം അയച്ച നോട്ടീസിൽ പറയുന്നു.

കഴിഞ്ഞ നവംബറിലാണ് പ്രിയങ്കക്കും മാതാവ് സോണിയ ഗാന്ധിക്കും സഹോദരന്‍ രാഹുല്‍ ഗാന്ധിക്കുമുള്ള എസ്.പി.ജി സുരക്ഷ കേന്ദ്രം പിന്‍വലിച്ചത്. ലോധി റോഡിലെ അതീവ സുരക്ഷയുള്ള മേഖലയിലാണ് പ്രിയങ്ക ഗാന്ധിയുടെ ബംഗ്ലാവുള്ളത്. ആഗസ്റ്റ് ഒന്നിന് ശേഷവും ഒഴിഞ്ഞില്ലെങ്കില്‍ പിഴയീടാക്കുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും കേന്ദ്രം അറിയിച്ചു.