കോതമംഗലം പൂയംകുട്ടിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന കിണറ്റിൽ വീണു. ആനയെ രക്ഷിക്കുന്നതിനെച്ചൊല്ലി നാട്ടുകാരും വനംവകുപ്പും തമ്മിൽ തർക്കവുമുണ്ടായി. ആനയെ കരയ്ക്ക് കയറ്റി രക്ഷപെടുത്താൻ വനം വകുപ്പിന്റെ ശ്രമത്തെ നാട്ടുകാർ തടഞ്ഞു. ആനകൾ വരാതിരിക്കാൻ ട്രഞ്ച് നിർമിക്കണമെന്നും ഫെൻസിംഗ് സംവിധാനം ബലപ്പെടുത്തണമെന്നുമായിരുന്നു നാട്ടുകാരുടെ ആവശ്യം. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ കിണറ്റിൽ വീണ കാട്ടാനയെ രക്ഷപെടുത്തി.