murder

ചെന്നൈ : തൂത്തുക്കുടിയിലെ ഇരട്ട കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥനെതിരെ കൊലപാതകത്തിന് കേസ് ചുമത്തി. സബ് ഇൻസ്പെക്ടർ രഘു ഗണേഷിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.

ജൂൺ 19നാണ് മൊബൈൽ ഫോൺ കട അനുവദിച്ച സമയത്തിൽ 15 മിനിറ്റിലധികം തുറന്നുവച്ചെന്ന് ആരോപിച്ച് ജയരാജ് ( 59 ), മകൻ ബെനിക്സ് ( 31) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് കസ്റ്റഡിയിൽ വച്ച് ഇരുവരും അതിക്രൂരമായ പീഡനങ്ങൾക്ക് വിധേയമായിരുന്നു. ആന്തരികാവയവങ്ങളിൽ രക്തസ്രാവമുണ്ടാവുകയും ഇരുവരുടെയും നില അതീവ ഗുരുതരമാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.