ഇന്ത്യാന: കെഎഫ്‌സിയിലെ ഫ്രൈഡ് ചിക്കന്‍ ഇഷ്ടമല്ലാത്തവർ ആരും കാണില്ല.നല്ല വിശന്നിരിക്കുമ്പോഴാണ് ചിക്കൻ കൈയിൽ കിട്ടുന്നതെങ്കിലോ?പൊടി പോലും കാണില്ല കണ്ടുപിടിക്കാൻ.പക്ഷേ ഫ്രൈഡ് ചിക്കൻ പോലെയിരിക്കുന്നത് എല്ലാം കഴിക്കാൻ പറ്റുന്നത് ആകണം എന്നില്ല.മനസിലായില്ലാ അല്ലേ? അമേലിയ റൂഡ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നതാണ് ഈ ചിത്രം. കാഴ്ചയിൽ കെഎഫ്‌സിയിലെ ഫ്രൈഡ് ചിക്കന്‍ പോലെ തോന്നുമെങ്കിലും സംഭവം അതല്ല.ഫ്രൈഡ് ചിക്കന്‍ എന്ന് തന്നെ തോന്നിക്കും വിധമുള്ള ക്രിസ്റ്റലിന്റെ ചിത്രമാണ് അമേലിയ പങ്കുവെച്ചിരിക്കുന്നത്.
കൗതുകത്തിന്റെ പുറത്താണ് അമേലിയ ചിത്രം പങ്കുവെച്ചത്.സാമ്യം തിരിച്ചറിഞ്ഞവർ പറഞ്ഞാണ് അമേലിയ കാര്യം തിരിച്ചറിഞ്ഞത്.സമൂഹ മാദ്ധ്യമങ്ങളിൽ ചിത്രം വൈറല്‍ ആവാന്‍ അധികം സമയം ഒന്നും വേണ്ടി വന്നില്ല. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് 54,000 റീട്വീറ്റുകളും, 2.8 ലക്ഷത്തിനടുത്ത് ലൈക്കുകളും, 2,300-ല്‍ ഏറെ കമന്റുകളുമാണ് ലഭിച്ചിരിക്കുന്നത്. സംഭവം വൈറല്‍ ആയതയോടെ ചിത്രത്തിലെ ചിക്കന്‍ ക്രിസ്റ്റല്‍ പിടിച്ചിരിക്കുന്ന കൈ തന്റേതാണെന്ന് അമേലിയ വ്യക്തമാക്കി.ക്രിസ്റ്റല്‍ ജുവലറി നടത്തുന്ന വ്യക്തിയാണ് അമേലിയ.ഇതിനൊടകം 700ഓളം ക്രിസ്റ്റലുകൾ അമേലിയ കണ്ടെത്തിയിട്ടുണ്ട്.എന്നാൽ ഇപ്പോൾ ഏറ്റവും പ്രിയം ഈ ചിക്കൻ ക്രിസ്റ്റലിനോടാണ്.
ചിക്കന്‍ ക്രിസ്റ്റല്‍ വൈറൽ ആയതോടെ ഇതേ രീതിയില്‍ സാമ്യം തോന്നിക്കുന്ന മറ്റു ഭക്ഷണ സാധനങ്ങളുടെ ചിത്രങ്ങളും കമന്റ് ബോക്‌സില്‍ പ്രത്യക്ഷപെട്ടു.ചീസ് കേക്ക് പോലെ തോന്നിക്കുന്ന ക്രിസ്റ്റല്‍,ഉരുളകിഴങ്ങ് പോലെയും പച്ച മാംസം പോലെയും തോന്നിക്കുന്ന ക്രിസ്റ്റലുകളുടെ ചിത്രങ്ങൾ കമന്റ് ബോക്‌സില്‍ എത്തി.