ചൈനീസ് ആപ്പുകളുടെ നിരോധനം ഏറ്റവുമധികം തിരിച്ചടിയായത് ടിക് ടോക്ക് താരങ്ങൾക്കാണ്. ടിക് ടോക്കിലൂടെ നിരവധി പേരാണ് ശ്രദ്ധേയരായത്.. ടിക്ക് ടോക്കിന് പകരം ഉപയോഗിക്കാവുന്ന മിത്രോൺ, ചിംഗാരി, ബോലോ ഇന്ത്യ ആപ്പുകൾ രംഗത്തിറക്കിയിരുന്നു. ഇപ്പോഴിതാ സീ 5 ടിക് ടോക്കിന് പകരമായി ഉപയോഗിക്കാനാവുന്ന പുതിയ ആപ്ലിക്കേഷന്‍ പ്രഖ്യാപിച്ചു. ഹിപി (HiPi) എന്നാണ് ഈ പുതിയ സേവനത്തിന് പേര്. ഇന്ത്യന്‍ നിര്‍മിത ഹ്രസ്വ വീഡിയോ പ്ലാറ്റ് ഫോമായാണ് ഹിപി ഒരുങ്ങുന്നത്. നീക്കങ്ങള്‍ തുടങ്ങിയത്.
മൊബൈല്‍ ആപ്ലിക്കേഷന്‍ രംഗത്ത് സ്ട്രീമിംഗ് സേവനത്തിലൂടെ ശ്രദ്ധേയരാണ് സീ 5 ന്റെ വരവ് ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ജൂലായ് 15 ന് മുമ്പ് തന്നെ ഹിപി ആപ്പ് പുറത്തിറക്കിയേക്കും.
ആപ്പിനെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ചില സ്‌ക്രീന്‍ ഷോട്ടുകള്‍ മാത്രമാണ് ഔദ്യോഗികമായി പുറത്തുവന്നിട്ടുള്ളത്. ഒറ്റ നോട്ടത്തില്‍ ടിക് ടോക്കിന് സമാനമായ നിറങ്ങള്‍ ഉപയോഗിച്ച് രൂപകല്‍പന ചെയ്തിരിക്കുന്ന ഈ ആപ്ലിക്കേഷനില്‍ വീഡിയോകള്‍ കാണാന്‍ ഉപയോക്താക്കള്‍ ലോഗിന്‍ ചെയ്യണം. ടിക് ടോക്കിലെ ഉള്ളടക്കങ്ങള്‍ കാണാന്‍ ലോഗിന്‍ ആവശ്യം ഉണ്ടായിരുന്നില്ല. എന്നാല്‍ ഹിപി ഉപയോഗിക്കാന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ് എന്നാണ് സ്‌ക്രീന്‍ഷോട്ടിലെ വിവരങ്ങള്‍ നല്‍കുന്ന സൂചന.
ടിക് ടോക്കിന്റെ ആരാധകരായ ഉപയോക്താക്കളെയും വീഡിയോ നിര്‍മാതാക്കളെയും ആകര്‍ഷിക്കാന്‍ സീ5ന് വിപണി പിടിച്ചടക്കാനാവും എന്നാണ് കരുതുന്നത്.. .