ദുബായ് : ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ചെയർമാൻ സ്ഥാനത്തുനിന്ന് ഇന്ത്യക്കാരനായ ശശാങ്ക മനോഹർ പടിയിറങ്ങി. രണ്ടുവർഷം വീതമുള്ള രണ്ട് ടേം ശശാങ്ക് ഐ.സി.സി അദ്ധ്യക്ഷനായിരുന്നു. മൂന്നാം ടേമിലും തുടരാമായിരുന്നുവെങ്കിലും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ പിന്തുണ ഉണ്ടാവില്ലെന്ന് ഉറപ്പായതോടെയാണ് ശശാങ്ക് പടിയിറങ്ങാൻ തീരുമാനിച്ചത്. പുതിയ അദ്ധ്യക്ഷനാകാൻ സൗരവ് ഗാംഗുലി ഉൾപ്പെടെയുള്ളവരെ പരിഗണിക്കുന്നുണ്ട്.