
ന്യൂഡല്‍ഹി : രാജ്യത്തെ 109 യാത്രാട്രെയിനുകള്‍ സ്വകാര്യവത്കരിക്കാന്‍ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു. ഇതിനായി റെയില്‍വേ നിര്‍ദ്ദേശം ക്ഷണിച്ചു. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ പോകുന്ന ട്രെയിനുകള്‍ സ്വകാര്യവത്കരിക്കാനാണ് തീരുമാനം. ഡ്രൈവറെയും ഗാര്‍ഡിനെയും റെയില്‍വേ നല്‍കും. വരുമാനം സ്വകാര്യ കമ്പനിയുമായി പങ്കുവയ്ക്കാനാണ് തീരുമാനം. 35 വർഷത്തേയ്ക്കാണ് സ്വകാര്യ മേഖലയ്ക്ക് സർവീസ് നടത്താൻ അനുമതി നൽകുന്നത്. കമ്പനികൾ റെയിൽവേയ്ക്ക് നിശ്‌ചിത തുക നല്കണം..
109 റൂട്ടുകളിലാണ് സ്വകാര്യ ട്രെയിൻ സര്‍വീസ് ആരംഭിക്കുക. മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യയില്‍ത്തന്നെ നിര്‍മിക്കുന്ന ട്രെയിനുകളായിരിക്കും സർവീസ് നടത്തുന്നത്. ഓരോ ട്രെയിൻ 16 കോച്ചുകള്‍ വീതമുണ്ടാകും. ഇവയുടെ നിര്‍മാണം, പ്രവര്‍ത്തനം, പരിപാലനം തുടങ്ങിയവയെല്ലാം സ്വകാര്യ കമ്പനിയുടെ ഉത്തരവാദിത്തമായിരിക്കും.
ന്ത്യന്‍ റെയില്‍വേ നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി ആയിരിക്കണം സര്‍വീസ് നടത്തേണ്ടത്.
സ്വകാര്യ മേഖലയില്‍നിന്ന് 30,000 കോടിയുടെ നിക്ഷേപം സമാഹരിക്കാനുദ്ദേശിച്ചുള്ളതാണ് പദ്ധതി.